2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

വിജ്ഞാനോത്സം 2017
വിജ്ഞാനോത്സവത്തിന് പുതിയ മുഖം കൈവരുകയാണ്. വ്യത്യസ്ത കഴിവുകൾ ഉള്ളവർക്ക് കൂടി പരിഗണന കിട്ടും വിധമാണ് ഈ മാറ്റം. രണ്ട് മണിക്കൂർ നടക്കുന്ന പ്രശ്നോത്തരിയും പ്രവർത്തനങ്ങളും എന്നതിൽ നിന്ന് വ്യത്യസ്ത അഭിരുചികളുള്ള വിദ്യാർത്ഥികളെക്കൂടി ആകർഷിക്കുന്നതാണ് പുതിയ മാറ്റം.
നാടകീകരണം, പോസ്റ്റർ രചന, സർഗ്ഗാത്മാ കരചന, അന്വേഷിക്കൂ കണ്ടെത്താം എന്നീ നാലു മേഖലകളാണ് വിജ്ഞാനോത്സവത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
മേരി കൂറി യുടെ നൂറ്റമ്പതാം ജന്മവാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ യുറീക്ക - ശാസ്ത്ര കേരളം വിജ്ഞാനോത്സവം. ശാസ്ത്രം ജീവിതമാണ് എന്ന ശീർഷകത്തിലാണ് വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്

മേരി കൂറിയുടെ ജീവിതം, ശാസ്ത്ര സംഭാവനകൾ, ശാസ്ത്രത്തിനായുള്ള ജീവിത സമർപ്പണം, ശാസ്ത്രത്തിന്റെ രീതി, ശാസ്ത്രത്തിന്റെ നേട്ടവും കോട്ടവും, ശാസ്ത്ര ചരിത്രം, രസതന്ത്രം, വിശിഷ്യ മൂലകങ്ങൾ, സംയുക്തം, ആവർത്തനപ്പട്ടിക തുടങ്ങിയ വിഷയങ്ങൾ വിവിധ ഘട്ടങ്ങളിലായി കടന്നു വരും.ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ തന്നെ വിജ്ഞാനോത്സവത്തിന്റെ വിശദാംശങ്ങൾ സ്കൂളുകളിലെത്തും.
നാടകീകരണം ,പോസ്റ്റർ, സർഗ്ഗാത്മക രചന, അന്വേഷിക്കൂ കണ്ടെത്താം എന്നീ പ്രവർത്തനങ്ങൾക്കുള്ള വിഷയ സൂചനകൾ, തെരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ എന്നിവയും മൂല്യനിർണയ സൂചനകളും ഇതിനൊപ്പം ഉണ്ടാകും.
ഒരു കുട്ടിക്ക് താത്പര്യമുളള ഒരു പ്രവർത്തനമേഖല തെരഞ്ഞെടുക്കാം. നാടകീകരണം, അന്വേഷിക്കൂ കണ്ടെത്താം എന്നിവ സംഘ പ്രവർത്തനമാണ്. 3-4 പേരുള്ള സംഘമായാണ് പങ്കെടുക്കേണ്ടത്. പോസ്റ്റർ, സർഗ്ഗാത്മക രചന എന്നിവ വ്യക്തിഗത പ്രവർത്തനമാണ്.
താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരം നൽകണം.
ഒരു കുട്ടിക്ക് ഒരു പ്രവർത്തനമേ തെരഞ്ഞെടുക്കാൻ കഴിയൂ. ക്ലാസ്സ് തലത്തിൽ പ്രവർത്തനങ്ങൾ നൽകണം. വിശദമായ പോസ്റ്റർ തയ്യാറാക്കി നൽകണം. നാട കീകരണം, അന്വേഷിക്കൂ കണ്ടെത്താം എന്നീ പ്രവർത്തനങ്ങൾ സംഘ പ്രവർത്തനങ്ങ ളാണ് .നാടകീകരണത്തിൽ ഒരു സംഘത്തിൽ പരമാവധി ആറ് പേരും മറ്റേതിൽ മൂന്ന് പേരും ആകാം. ഓണാവധികഴിഞ്ഞ് തുറക്കുമ്പോൾ തന്നെ  വിശദാംശങ്ങൾ കുട്ടിക്ക് നൽകാം.വി ജ്ഞാനോത്സവ തിയ്യതിക്ക് ഒരാഴ്ച മുമ്പ് മുമ്പ് മുതൽ മൂല്യനിർണയ പ്രവർത്തനങ്ങൾ ആരംഭിക്കാം. ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്താം
വിജ്ഞാനോത്സവ ദിവസം ഉൽപ്പങ്ങളുടെ പ്രദർശനവും അവതരണവും ക്ലാസ്സും മേരീ ക്യൂറി ഡോക്യുമെന്റെറി പ്രദർശനവും നടത്താം.പ്രവർത്തി ദിനങ്ങളിൽ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു ശനിയാഴ്ചയിലേക്ക് വിജാനോത്സവം മാറ്റമാറ്റാം.മേൽ പറഞ്ഞ രീതി സ്വീകരിക്കുമ്പോൾ ഇത് പ്രശ്നമാ ഖുകയുമില്ല.വിജ്ഞാനോത്സവം മേരി ക്യൂറി ഫെസ്റ്റ് ആക്കി മാറ്റാം.
സംഘ പ്രവർത്തനങ്ങളിൽ ഒരു സംഘത്തേയും വ്യക്തിഗത പ്രവർത്തനത്തിൽ 2-3 വിദ്യാർത്ഥികളേയും പഞ്ചായത്ത്തലത്തിൽ പങ്കെടുപ്പിക്കാം
പഞ്ചായത്ത്തലം
സ്കൂൾ തലത്തിൽ തയ്യാറക്കിയ ഉത്പന്നങ്ങൾ തന്നെയാണ് കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് കൊണ്ടുവരേണ്ടത്. ഒരു ഹയർ സെക്കണ്ടറി സ്കൂളിലായിരിക്കണം പഞ്ചായത്ത്തലം.കെമിസ്ട്രി ലാബ് സൗകര്യ പെടുത്തണം. മൂന്ന് ഘട്ടങ്ങളിലായാണ് പഞ്ചായത്ത്തലം നടക്കുക.
.ഒന്നാം ഘട്ടം.
കുട്ടികൾക്ക് കൂടുതൽ അറിവു നൽകുന്നതായിരിക്കും ഈ ഘട്ടം.
ശാസ്ത്രജ്ഞരുടെ ജീവിതം - മേരി ക്യൂറിയുടെ ജീവിത പശ്ചാത്തലത്തിൽ
ശാസ്ത്രത്തിന്റെ രീതി, ശാസ്ത്ര ചരിത്രം.ശാസ്ത്ര നേട്ടങ്ങൾ
മൂലകങ്ങൾ, ആവർത്തന പട്ടിക എന്നിവ പരിചയപ്പെടുത്തണം. ലാബിൽ ചില പരീക്ഷണങ്ങളും പ്രവർത്തനങ്ങളും കാണാനുള്ള അവസരം എൽ .പി .വിഭാഗം കുട്ടികൾക്ക് നൽകണം.യു പി വിഭാഗം കുട്ടികൾക്ക് ചില പരീക്ഷണങ്ങൾ ചെയ്ത് നോക്കാനുള്ള അവസരവും നൽകും.
മേരി കൂറിയെ കുറിച്ചുള്ള സിനിമകൾ കാണിക്കാം.

രണ്ടും മൂന്നും ഘട്ടങ്ങൾ
നാല് മൂലകളിലായി
1 രംഗോത്സവം_ നാടകീകരണം
2 ചിത്രോത്സവം - പോസ്റ്റർ
3 സർഗ്ഗോത്സവം - സർഗ്ഗാത്മക രച
4. ശാസ്തോത്സവം - അന്വേഷിക്കൂ കണ്ടെത്താം.
രണ്ടാം ഘട്ടത്തിൽ കുട്ടികൾ സ്കൂൾ തലത്തിൽ ചെയ്ത വ അവതരിപ്പിക്കുന്നു
ഒരു ടീം അവതരിപ്പിക്കുമ്പോൾ മറ്റു ടീമുകൾ മൂല്യനിർണയം നടത്തട്ടെ മൂല്യനിർണയ സൂചകങ്ങൾ നൽകണം.
സമാന്തരമായി അധ്യാപകരും മൂല്യനിർണയം നടത്തട്ടെ. കുട്ടികളുടെ സ്കോറിന്റെ ശരാശരിയെടുക്കാം'
മൂന്നാം ഘട്ടത്തിൽ
പുതിയ വിഷയങ്ങൾ നൽകുന്നു
തത്സമയ മത്സരം
രണ്ടും മൂന്നും ഘട്ടങ്ങളിലെ സ്കോർ കൂട്ടി അടുത്ത തലത്തിലേക്കുള്ള വരെ തെരഞ്ഞെടുക്കാം.എൽ .പി .പഞ്ചായത്ത് തലത്തിൽ അവസാനിപ്പിക്കാം.
മേഖലാതലം.
പഞ്ചായത്ത് തലത്തിന്റെ അതേ രീ- തീയിൽ തന്നെ .നടത്താം
ഒരു കോളേജിലാ കാം.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളാണ് പങ്കെടുക്കുക.
ജില്ലാതലം
നാല് സ്ഥലങ്ങളിൽ
നേരത്തെ മൂലകൾക്ക് നിർദ്ദേശിച്ച പേരിൽ രണ്ട് ദിവസമായി നടത്താം.
യു.പി.ജില്ലാതലത്തിൽ അവസാനിപ്പിക്കാം.
സംസ്ഥാന തലം
നാല് ജില്ലകളിലായി സംഘടിപ്പിക്കാം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ